കാട്ടാക്കട:ലോക്ക് ഡൗണിൽ ആദിവാസി ഊരുകളിൽ ക്ഷേമമുറപ്പാക്കി ഡി.വൈ.എഫ്.ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയുടെ ഒറ്റയ്ക്കല്ല ഒപ്പത്തിനൊപ്പം മാനുഷം പദ്ധതി.കൈതോട്,ചോനാംപാറ,അരിയാവിള ആദിവാസി ഊരുകളിൽ അലോപ്പതി,ആയുർവേദ, ഡോക്ടർമാരുടെ നേതൃത്വത്തിൽ വീടുകളിൽ പരിശോധന നടത്തി മരുന്നുകളും മാസ്‌കുകളും വിതരണം ചെയ്‌തു.ഡോക്ടർമാരായ അജ്മൽ,മൈഥിലി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.കാട്ടാക്കട ബ്ലോക്ക് സെക്രട്ടറി വി.വി.അനിൽ,പ്രസിഡന്റ്‌ ആർ.രതീഷ്,ജില്ലാ കമ്മിറ്റിയംഗം വി.രമേശ്‌,കിച്ചു,അരുൺ,ശരൺ,ജിഷ്ണു നജീബ്,സൂരജ്,ദീപിക,ഫസൽ,മഹേഷ്‌,കണ്ണൻ എന്നിവർ പങ്കെടുത്തു.അലോപ്പതി,ആയുർവേദം,ഹോമിയോ,വെറ്റിനറി മരുന്നുകൾ സൗജന്യമായി വീടുകളിൽ എത്തിക്കുകയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും,ലാബ് ടെക്‌നീഷ്യന്മാരുടെയും സൗജന്യ സേവനംവും മാനുഷം പദ്ധതി ഒരുക്കിയിട്ടുണ്ട്.