covid-19

ന്യൂഡല്‍ഹി: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ 21നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇയാള്‍ ഏപ്രില്‍ 15ന് ഓഫീസില്‍ എത്തിയിരുന്നു. 21ന് രോഗം സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട എല്ലാവരോടും സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ജീവനക്കാരന് എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചു.