കല്ലമ്പലം:കെ.എസ്.യു വർക്കല നിയോജകമണ്ഡലം കമ്മിറ്റി കൈത്താങ്ങ്‌ പദ്ധതിയുടെ ഭാഗമായി നാവായിക്കുളം ഡീസന്റ്മുക്ക് വാർഡിലേക്ക് ൽകിയ പച്ചക്കറിയും ഭക്ഷ്യധാന്യകിറ്റുകളും സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലത്തിന്റെ നേതൃത്വത്തിൽ വാർഡ്‌ അംഗം നജീമിനു കൈമാറി.നാസർ, ഫർഹാൻ എന്നിവർ പങ്കെടുത്തു.യൂത്ത് കോൺഗ്രസ് നാവായിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരം പച്ചക്കറി കിറ്റുകളുടെ വിതരണം നടന്നു വരുന്നു.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഇതുവരെ 800കിറ്റുകൾ നൽകി. ബാക്കിവരും ദിവസങ്ങളിൽ വിതരണം ചെയ്യും.അരുൺ,ജിഹാദ് കല്ലമ്പലം,അനീഷ്‌ കുമാർ, ജാസിം, ജൂനൈദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിതരണം.