aji

വർക്കല: എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയന്റെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരു ലക്ഷം മാസ്കുകൾ വിതരണം ചെയ്തു. ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്. ആർ.എം, വർക്കല സർക്കിൾ ഇൻസ്പെക്ടർ ജി.ഗോപകുമാറിന് മാസ്കുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ ,കോഡിനേറ്റർ ശിവകുമാർ ,യൂത്ത് മൂവ്മെന്റ് കോഡിനേറ്റർ ബോബി വർക്കല, ചെയർമാൻ അനൂപ് വെന്നികോട്, കൺവീനർ രജനു പനയറ, വൈസ് ചെയർമാൻ സനിൽ വലയന്റെ കുഴി, ജില്ലാകമ്മിറ്റി അംഗം രതീഷ് ചെറുന്നീയൂർ, വർക്കല സബ് ഇൻസ്പെക്ടർ അജിത്ത് കുമാർ ,ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ബി.ജയപ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.