കല്ലമ്പലം:നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടി പൊലീസ് ഏറ്റെടുത്ത ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം പദ്ധതി വഴി നൂറോളം പേർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്‌തു. വിതരണോദ്ഘാടനം ജില്ലാ നോഡൽ ഓഫീസർ ഡി.വൈ.എസ്.പി ദിനരാജും,കല്ലമ്പലം എസ്.എച്ച്.ഒ ഐ. ഫിറോസും ചേർന്ന് നിർവഹിച്ചു.എസ്.ഐ ആർ.എസ് അനിൽ,ഡ്രിൽ ഇൻസ്പെക്ടർ അജയകുമാർ,സുരജ,സി.പി.ഒ പ്രകാശ്,പി.ടി.എ ഭാരവാഹികളായ സിദ്ധിഖ്,ബാലൻ,മനുശങ്കർ എന്നിവർ പങ്കെടുത്തു.