വെമ്പായം:മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയ്ക്ക് ബി.ജെ.പി നെടുമങ്ങാട് മണ്ഡലം കമ്മിറ്റി ഭക്ഷ്യ വസ്തുക്കൾ നൽകി.ജനറൽ സെക്രട്ടറി മുരളീകൃഷ്ണനിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് എസ് സുജാത ഭക്ഷ്യ സാധനങ്ങൾ ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുതിരകുളം ജയൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലേഖകുമാരി,സദാശിവൻ നായർ, അംഗങ്ങളായ വിജയകുമാർ,അനില,കെ ലതിക,സെക്രട്ടറി എസ് പ്രേംശങ്കർ,ബി.ജെ.പി മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ ഷിജു,ജനറൽ സെക്രട്ടറി ജയകുമാർ ,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്യം കൃഷ്ണ,മെമ്പർ വിജയകുമാർ,പവൻ കൃഷ്ണ,പാറക്കൽ ബിജു തുടങ്ങിയവർ പങ്കെടുത്തു.