ന്യൂഡൽഹി: കേന്ദ്ര വ്യോമയാനമന്ത്രാലയത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലൊണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.ഇയാൾ ഇൗ മാസം 15ന് ഓഫീസിൽ എത്തിയിരുന്നു.രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു. ഇയാളുമായി ബന്ധപ്പെട്ട എല്ലാവരോടും സ്വയം നിരീക്ഷണത്തിൽപോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ഇൻഡോർ ജയിലിലെ ആറ് തടവുപുള്ളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജയിൽ ഡപ്യൂട്ടി സൂപ്രണ്ട് അറിയിച്ചു. ആറു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 250 തടവുകാരെ മുൻകരുതലിന്റെ ഭാഗമായി മാറ്റിയിട്ടുണ്ട്. നാല് ജയിൽ ജീവനക്കാരന്റെയും ഒരു തടവുകാരന്റെയും ഫലം നെഗറ്റീവാണ്. 20 തടവുകാരുടെയും 29 ജയിലധികൃതരുടെയും പരിശോധനാഫലങ്ങൾ ലഭിക്കാനുണ്ട്.