വെഞ്ഞാറമൂട്:അർഹരായ കുടുംബങ്ങൾക്കെല്ലാം സൗജന്യ ഭക്ഷ്യധാന്യം നൽകുക,ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷക സംഘം പ്രതിഷേധ ദിനം ആചരിച്ചു. വെഞ്ഞാറമൂട്ടിൽ സംഘം ജില്ലാ ട്രഷറർ ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.സി.പി.എം ഏരിയ സെക്രട്ടറി കെ.മീരാൻ,കർഷക സംഘം ഏരിയ സെക്രട്ടറി ആർ.മുരളി, ഡി.സുനിൽ, കെ.രാജേന്ദ്രൻനായർ, കെ.ഷീലാകുമാരി തുടങ്ങിയവർ പങ്കെടുത്തു.