ബാലരാമപുരം: പൂങ്കോട് വാർഡിലെ നിരാലംബരായവർക്ക് കോൺഗ്രസ് പ്രവർത്തകർ കമ്മ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകിവരുന്നു.ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ,​ പൂങ്കോട് സുനിൽകുമാർ,​ ബി.വി.സുരേഷ്,​ സുനിൽകുമാർ,​ കുട്ടവിള അയ്യപ്പൻ,​ സോനു സുനിൽ,​ അനിൽ,​ തമ്പു,​ സജീവ്,​ കുട്ടവിള പ്രദീഷ്,​ ശ്രീകുമാരനാശാരി,​ പ്രസന്ന,​ കുന്നുവിള കൃഷ്ണൻകുട്ടി എന്നിവരാണ് നേത്യത്വം നൽകുന്നത്.കാരുണ്യ ഫൗണ്ടേഷനും വാർ‌ഡിലെ മുപ്പതോളം പേർക്ക് ഉച്ചഭക്ഷണമെത്തിക്കുന്നു.വിതരണോദ്ഘാടനം ബാലരാമപുരം എസ്.ഐ വിനോദ് കുമാർ നിർവഹിച്ചു.കാരുണ്യ ചെയർമാൻ അനുപമ രവീന്ദ്രൻ,​വാർഡ് മെമ്പർ അംബികാദേവി,​ ഭാരവാഹികളായ സി.ആർ.സുനു,​ആർ.വി അജിത്കുമാർ,​ കുന്നുവിള കൃഷ്ണൻകുട്ടി,​ശോഭനകുമാർ,​സന്തോഷ്,​ വിശ്വംഭരൻ,​വി.എസ്.രാജീവ്,​ സാധു ശോഭനകുമാരി,​ രാഗിണി,​സുമി,​അബിത,​അശ്വതി,​കുശലകുമാരി,​പ്രജികുമാർ,​ചന്ദ്രിക,​ ഉല്ലാസ് എന്നിവർ സംബന്ധിച്ചു.