വെള്ളറട: രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയവ പരിശോധിക്കാൻ ലോക്ക് ഡൗൺ കാരണം ലാബുകളിലും ആശുപത്രികളിലും പോകാൻ കഴിയാത്ത സാഹചര്യത്തിൽ പരിശോധന സംവിധാനങ്ങളുമായി വിദഗ്ദ്ധ ടെക്‌നീഷ്യന്മാരെ വീടുകളിലെത്തിച്ച് സി.പി.എം ലോക്കൽ കമ്മറ്റി.വെള്ളറട ഏരിയയിലെ കുന്നത്തുകാൽ ലോക്കൽ കമ്മിറ്റിയാണ് ജീവിത ശൈലിരോഗങ്ങളുടെ പ്രതിവാര പരിശോധന സംഘടിപ്പിച്ചിരിക്കുന്നത്.പരിശീലനം സിദ്ധിച്ച ടെക്നിഷ്യന്മാർ ഉൾപ്പെടെയുള്ള സംഘം രോഗികളെ പരിശോധിക്കുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരം മരുന്നുകൾ വീടുകളിലെത്തിക്കുകയും ചെയ്യും.ഇതിനാവശ്യമായ ബിപി അപ്പാരറ്റസ്, പ്രമേഹ പരിശോധനാ കിറ്റ് തുടങ്ങിയവ സി.പി.എം വെള്ളറട ഏരിയാസെക്രട്ടറി ഡി.കെ. ശശി സംഘത്തിന് കൈമാറി. ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി.കുമാർ,വി.എസ്. ഉദയൻ, കുന്നത്തുകാൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സോമശേഖരൻ നായർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ്.എസ്.വിനോദ്,കെ.എസ്.ഷീബാറാണി,വാർഡ് മെമ്പർ എസ്. ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.