വെള്ളറട:ഭൗമദിനത്തിൽ ഭൂമിയെ പച്ച പുതപ്പിക്കാൻ വീട്ടിലും നാട്ടിലും പച്ചക്കറി എന്ന മുദ്രാവാക്യവുമായി സി.പി.എംവെളളറട ഏരിയാക്കമ്മറ്റി ആരംഭിക്കുന്ന പ്രവർത്തനം ഏരിയാക്കമ്മറ്റി സെക്രട്ടറി ഡികെ ശശി പാർട്ടി ഓഫീസിനുമുന്നിൽ ചച്ചക്കറി തൈനട്ട് ഉദ്ഘാടനം ചെയ്തു.വി.സനാതനൻ,ടി.എൽ.രാജ്,പി.കെ.ബേബി,നളിനകുമാർ,സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.ഒറ്റശേഖരമംഗലം ലോക്കൽ കമ്മറ്റി ആരംഭിച്ച ഹരിതഅടുക്കളത്തോട്ട സമഗ്രപദ്ധതി ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.കിളിയൂർ ലോക്കൽ കമ്മറ്റി പഞ്ചാകുഴിയിൽ നടത്തിയ പച്ചക്കറി നടൽ ലോക്കൽകമ്മറ്റി സെക്രട്ടറി പനച്ചമൂട് ഉദയൻ നിർവഹിച്ചു.കുന്നത്തുകാൽ ലോക്കൽകമ്മറ്റിയുടെ ക്യാമ്പയിൻ കോട്ടുക്കോണത്ത് ഏരിയാ സെക്രട്ടറി ഡി.കെ.ശശി നിർവഹിച്ചു,ഏരിയാക്കമ്മറ്റി അംഗങ്ങളായ ജി.കുമാർ,വി.എസ്.ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.