വർക്കല: കേരള വാട്ടർ വർക്സ് എംപ്ലോയീസ് യൂണിയൻ യു.റ്റി.യു.സി വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളാ വാട്ടർ അതോറിട്ടി വർക്കല സെക്ഷനിലെ ജീവനക്കാർക്ക് നൽകിയ മാസ്ക് വിതരണത്തിന്റെ ഉദ്ഘാടനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എസ്.കൃഷ്ണകുമാർ അസിസ്റ്റന്റ് എൻഞ്ചിനീയർ പി.ജയകുമാരിക്ക് നൽകി നിർവഹിച്ചു.യു.ടി.യു.സി വർക്കല മണ്ഡലം പ്രസിഡന്റ് സലി കുമാർ, ആർ.വൈ.എഫ്.വർക്കല മണ്ഡലം പ്രസിഡന്റ് വർക്കല സനീഷ് എന്നിവർ പങ്കെടുത്തു.