ദുബായ്: ഗുരുവായൂർ സ്വദേശി കൊവിഡ് ബാധിച്ച് ദുബായിൽ മരിച്ചു. കോട്ടപ്പടി താഴിശേരി സ്വദേശി പനക്കൽ ബാബുരാജ് ആണ് മരിച്ചത്. 55 വയസായിരുന്നു. ചൊവ്വാഴ്ച യു.എ.ഇ സമയം പകൽ 2.30ന് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ദുബായിൽ നടക്കും. റെൻ്റ് എ കാർ കമ്പനി ജീവനക്കാരനായിരുന്നു. 6 മാസം മുമ്പ് ബാബുരാജ് നാട്ടിൽ വന്നിരുന്നു.