b-gopalakrishnan

തൃശൂർ: സാലറി ചലഞ്ച് സർക്കാർ സ്‌പോൺസേർഡ് ഗുണ്ടായിസമാണെന്ന് ബി.ജെ.പി വക്താവ് ബി.ഗോപാല കൃഷ്ണൻ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് സന്തോഷത്തോടെയും സമാധാനത്തോടെയും ജോലി ചെയ്യണമെങ്കിൽ അവരോടുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൊരി വെയിലത്ത് പണിയെടുക്കുന്ന പൊലീസുകാരെയും കാെവിഡുമായി പൊരുതുന്ന ആരോഗ്യപ്രവർത്തകരേയും സർക്കാർ വെറുതെ വിട്ടിട്ടില്ല. വട്ടിപ്പലിശക്കാരുടെ ഭാഷയിലാണ് സർക്കാർ സംസാരിക്കുന്നത്. ദുരന്ത കാലത്ത് ആരും പിടിച്ച് പറിക്കാറില്ല. സാലറി വേണമെന്ന് പറയുന്ന സർക്കാർ അവർക്ക് എന്തെങ്കിലും സൗജന്യം പ്രഖ്യാപിച്ചിട്ടുണ്ടൊ? ആദ്യം അവർക്ക് കൊടുക്ക് എന്നിട്ട് പിടിച്ച് പറിക്കാൻ ശ്രമിക്കാം -ഗോപാല കൃഷ്ണൻ പറഞ്ഞു.