medical-staff-

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരിൽനിന്ന് ലോക് ഡൗണ്‍ കാലയളവില്‍ യാത്ര ചെയ്യുന്നതിന് അമിത ഫീസ് ഈടാക്കാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ .

മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് ഇത് സംബന്ധിച്ച് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നതിന് 5 ദിവസത്തേക്ക് 750 രൂപ ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി.
പരമാവധി ജീവനക്കാർക്ക് ആശുപത്രി പരിസരത്ത് തന്നെ താമസത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതിന് കഴിയാതെ വരുന്ന ജീവനക്കാർക്കാണ് യാത്രാ സൗകര്യം നൽകുന്നത്.യാത്രയ്ക്ക് ചെലവാകുന്ന തുക ആശുപത്രി വികസന ഫണ്ടിൽ നിന്ന് എടുക്കാന്‍ നിർദേശം നൽകിയിട്ടുണ്ട്- മന്ത്രി പറഞ്ഞു.