ആറ്റിങ്ങൽ: ഇടക്കോട് ശ്രീഭൂതനാഥാവിലാസം എൻ.എസ്.എസ് കരയോഗം കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുദാക്കൽ ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് 10,​000 രൂപ സംഭാവന നൽകി.കരയോഗം പ്രസിഡന്റ് ജി. സോമകുമാരൻ നായർ പഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരിക്ക് തുക കൈമാറി.കരയോഗം സെക്രട്ടറി പ്രഭാകരൻ നായർ, ട്രഷറർ ഭുവനേശൻ നായർ,കമ്മിറ്റി അംഗം ബിജുകുമാർ,താലൂക്ക് യൂണിയൻ വനിതാസമാജം പ്രസിഡന്റ് സുഷമാദേവി, പഞ്ചായത് സെക്രട്ടറി എസ്.എസ്.രാജേഷ് എന്നിവർ പങ്കെടുത്തു.