നെടുമങ്ങാട് :ആനാട് ജില്ലാ ഡിവിഷനിലെ മൂന്ന് ക്ഷീര ഉത്പാദക സഹകരണ സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ടായി 7,20,000 രൂപ അനുവദിച്ചതായി ജില്ലാപഞ്ചായത് അംഗം ആനാട് ജയൻ അറിയിച്ചു.ആനാട്,പനയ്‌ക്കോട്,പേരയം സംഘങ്ങൾക്കാണ് തുക അനുവദിച്ചത്.ഓരോ സംഘത്തിനും 2,40,000 രൂപ വീതം വിതരണം ചെയ്യും.ഒരു സംഘത്തിലെ 6 ഗുണഭോക്താക്കൾക്കു ആദ്യ ഘട്ടം പലിശ ഇല്ലാ വായ്പയായി ഫണ്ട്‌ വിനിയോഗിക്കാം.ആനുകൂല്യം ലഭിക്കുന്ന ക്ഷീര കർഷകൻ പാൽ നൽകി വായ്‌പ തിരികെ അടക്കുമ്പോൾ അടുത്ത ക്ഷീര കർഷകന് വീണ്ടും റിവോൾവിംഗ് ഫണ്ട്‌ ലഭിക്കും.ഡയറി ഡിപ്പാർട്ടുമെന്റുമായി എഗ്രിമെന്റ് കഴിഞ്ഞാലുടൻ ആനുകൂല്യം വിതരണം ചെയ്യുമെന്ന് ആനാട് ജയൻ അറിയിച്ചു.