ബാലരാമപുരം: കോൺഗ്രസിന്റെ അന്നം പുണ്യം പദ്ധതി ഇരുപത്തി രണ്ട് ദിവസം പൂർത്തിയാക്കിയപ്പോൾ അഡ്വ.എം.വിൻസെന്റ് എം.എൽ.എയുടെ സഹായത്താൽ ബാലരാമപുരം പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 3370 പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തതായി ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി പോൾ അറിയിച്ചു.കെ.തങ്കരാജൻ,​ എം.രവീന്ദ്രൻ,​ നതീഷ്,​ അമ്പിളിക്കുട്ടൻ,​ കോട്ടുകാൽക്കോണം അനി,​ പുന്നക്കാട് ബൈജു,​ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ,​ മിഥുൻ,​ നിയോജക മണ്ഡലം പ്രസിഡന്റ് ജോയി,​ രതീഷ്,​ കരീം,​ മനു,​ അനൂപ്,​ കുമാർ,​ ഷിബു എന്നിവരടങ്ങുന്ന അന്നം പുണ്യം പദ്ധതി വോളന്റിയേഴ്സാണ് കാരുണ്യപ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നത്.