നെടുമങ്ങാട്:ലോക് ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന കർഷകരെയും കർഷക തൊഴിലാളികളെയും സഹായിക്കാൻ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘം നെടുമങ്ങാട് ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 കേന്ദ്രങ്ങളിൽ കർഷകർ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു.സത്രംമുക്കിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ.ജയദേവനും പൂവത്തൂരിൽ ഏര്യാ സെക്രട്ടറി ആർ.മധുവും ആനാട്ട് ഏരിയ പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രനും പഴകുറ്റിയിൽ ജില്ലാ കമ്മിറ്റി അംഗം ഗീതാകുമാരിയും കൊല്ലങ്കാവിൽ അശോകനും മൂഴിയിലെ കോളയേക്കാട്ട് സുരേഷ്കുമാറും ആട്ടുകാലിൽ വേണുഗോപാലൻ നായരും പനവൂരിൽ വെള്ളാഞ്ചിറ വിജയനും തേക്കട മുക്കംപാലമൂട്ടിൽ ഏ.നുജൂമും വെമ്പായം നന്നാട്ടുകാവിൽ നൗഷാദും ഉദ്‌ഘാടനം ചെയ്തു.ടി.ആർ.സുരേഷ്കുമാർ,രാജീവ്,ഹരീഷ്,ജയമോഹൻ,ഏ. നുജൂം,ലിസി,അൻവർ ഷറഫ്, ബാലചന്ദ്രൻ,ശ്രീകുമാർ,അശോകൻ, സുനിൽരാജ്,ജനാർദ്ദനൻ കുട്ടി നായർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.