നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പ്രിയദർശിനി സ്വയം സഹായ സംഘത്തിന്റെ സംഭാവനയായി പച്ചക്കറികളും പലവ്യഞ്ജനങ്ങളും കൈമാറി.സംഘം പ്രസിഡന്റും മണ്ഡലം കോൺഗ്രസ് പ്രസിഡൻറുമായ ആർ.അജയകുമാരിൽ നിന്ന് ഗ്രാമപഞ്ചായത് പ്രസിഡന്റ് ആനാട് സുരേഷ് ഏറ്റുവാങ്ങി.സംഘം സെക്രട്ടറി വേലപ്പൻ നായർ, വൈസ് പ്രസിഡന്റ്‌ മുരളീധരൻ നായർ,എം എൻ ഗിരി, കല്ലടക്കുന്ന് ബാബു,ആദർശ് ആർ.നായർ,പുത്തൻപാലം ഷഹീദ് തുടങ്ങിയവർ പങ്കെടുത്തു.