vilappilsala

മലയിൻകീഴ് : വിളപ്പിൽ പഞ്ചായത്തിലെ 26 ലേബർ ക്യാമ്പുകൾ ആരോഗ്യവകുപ്പ് ഉദ്ദ്യോഗസ്ഥർ സന്ദർശിച്ചു. 195 ഇതരസംസ്ഥാന തൊഴിലാളികളെയാണ് ദിവസേന വിളപ്പിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ സന്ദർശിക്കുന്നത്. തൊഴിലാളികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ആരോഗ്യസ്ഥിതിയും ഭക്ഷണ വിവരങ്ങളും തിരക്കുന്നുണ്ട്. മെഡിക്കൽ ഓഫീസർ ഡോ.എലിസബത്ത് ചീരൻ, ഹെൽത്ത് സൂപ്പർവൈസർ സുശീൽ കുമാർ, ഇൻസ്പെക്ടർ രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ലോക്ഡൗൺ ഇളവു വന്നതോടെ തൊഴിലാളികൾ മറ്റ് സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകുന്നതിനാൽ ഒരേ സ്ഥലത്ത് ഒന്നിലധികം തവണ പോകേണ്ട സാഹചര്യമുണ്ട്. നിലവിൽ പഞ്ചായത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.