ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓർഡിനൻസ് ഇറക്കും. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും.
6 മാസം മുതൽ 7 വർഷം വരെ തടവു ശിക്ഷയാണ് ഇതിൽ വ്യവസ്ഥ ചെയ്യുന്നത്. 8 ലക്ഷം രൂപവരെ പിഴയും ഈടാക്കും.
വാഹനങ്ങൾ തകർത്താൽ മാർക്കറ്റ് വിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരം അക്രമികളിൽ നിന്ന് ഈടക്കും.ആരോഗ്യ പ്രർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും നടപടി എടുക്കും .ആയുഷ്മാൻ ഭാരത് പദ്ധതിയിൽ പെടുത്തി കൊവിഡ് ചികിത്സ സൗജന്യമാക്കും.ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്താ സമ്മേളനം ഇനിമുതൽ ആഴ്ചയിൽ നാല് ദിവസം മാത്രമേ ഉണ്ടാകു.തിങ്കൾ, ചൊവ്വ, വ്യാഴം വെള്ളി ദിവസങ്ങളിൽ ആയിരിക്കും വാർത്താ സമ്മേളനം നടക്കുക.