chennithala-hc

തിരുവനന്തപുരം:സ്പ്രിംഗ്ലർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ ഡാറ്റ ശേഖരിച്ചവർക്ക് നഷ്ടപരിഹാരം നൽകണം. ഇത് മുഖ്യമന്ത്രിയിൽ നിന്നും ഐ.ടി സെക്രട്ടറിയിൽ നിന്നും ഇൗടാക്കി നൽകണമെന്നും പ്രതിപക്ഷ നേതാവ് ഹർജിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ഹൈക്കോടതി കരാർ വിഷയത്തിൽ സർക്കാരിൽ നിന്ന് വിശദീകരണം ചോദിച്ചിരുന്നു.