കല്ലമ്പലം: ലോക്ക് ഡൗണിൽ കുട്ടികൾ ഡൗണാവാതിരിക്കാൻ ഓൺലൈൻ ക്വിസുമായി കെ.ടി.സി.ടി സ്‌കൂൾ അധികൃതർ. കെ.ജി വിഭാഗം മുതൽ പത്താംക്ലാസ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി സ്‌കൂളിന്റെ യൂട്യൂബ് ചാനലായ വിഷൻ കെ.ടി.സി.ടി വഴിയാണ് മത്സരം നടത്തുന്നത്. ക്ലാസ് ടീചർമാരായ 50 അദ്ധ്യാപകർക്കാണ് ചുമതല. ഓരോ ഡിവിഷനിലും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകി ആദരിക്കും. ഇതിനു പുറമെ അറുപതോളം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കലാ, ചിത്രരചന. തത്സമയ മത്സരങ്ങളും നടത്തുന്നുണ്ട്. സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, പ്രിസിപ്പൽ എം.എം. മീര, കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് എന്നിവർ ചേർന്നാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്.