തിരുവനന്തപുരം: കൊവിഡ്, ലോക്ഡൗണ്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് റിസ്ക് അലവന്‍സും ഫീഡിങ് ചാര്‍ജും നല്‍കാന്‍ 126 കോടി രൂപ ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയയ ലോക്നാഥ് ബെഹ്റ. ദുരിതാശ്വാസനിധിയില്‍ നിന്നോ മറ്റേതെങ്കിലും ഫണ്ടില്‍ നിന്നോ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട്‍ ഡി.ജി.പി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി.
ഇന്‍സ്പെക്ടര്‍ വരെയുള്ള പൊലീസുദ്യോഗസ്ഥര്‍ക്ക് 45 ദിവസത്തേക്ക് 250 രൂപവീതം ഫീഡിങ് ചാര്‍ജും 300 രൂപവീതം റിസ്ക് അലവന്‍സും നല്‍കണമെന്നാണ് ബെഹ്റയുടെ ആവശ്യം. എന്നാല്‍ നയപരമായ തീരുമാനമില്ലാതെ ഇത് അനുവദിക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധിക്കിടെ ധനവകുപ്പ് പൊലീസിന് ഇത്രയും പണം നൽകുക സംശയമാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.