pozhiyoor-station

പാറശാല: പൊഴിയൂർ പൊലീസ് സ്റ്റേഷൻ വളപ്പിലെ പച്ചക്കറികൾ കുളത്തൂർ പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിലേക്ക്. കൃഷിയിലൂടെ ലഭിക്കുന്ന പച്ചക്കറികൾ സ്വന്തം ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചിരുന്നതെങ്കിലും ഇത്തവണ അത് കമ്യൂണിറ്റി കിച്ചണ് നൽകാൻ തീരുമാനിക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെകടർ വിമൽകുമാറിന്റെ മേൽനോട്ടത്തിൽ പ്രദീപ്, വിമൽകുമാർ എന്നിവരുടെ ചുമതലയിലായിരുന്നു ഇത്തവത്തെ കൃഷി. സബ് ഇൻസ്‌പെക്ടർ പ്രസാദും കർഷകരായ പൊലീസുകാർക്ക് പ്രചോദനവുമായി ഒപ്പം നിന്നു. സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വിളവെടുപ്പിലൂടെ ലഭിച്ച പച്ചക്കറികൾ പൊഴിയൂർ സർക്കിൾ ഇൻസ്‌പെക്ടർ കെ.വിനുകുമാർ പഞ്ചായത്ത് സെക്രട്ടറി ഹരിൻബോസിന് കൈമാറി. വാർഡ് മെമ്പർ പൊഴിയൂർ ജോൺസൺ സന്നിഹിതനായിരുന്നു.