കാട്ടാക്കട:മഹിളാ കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുമട്ടുതൊഴിലാളികൾക്കായി നടത്തിയ മാസ്കിെ വിതരണോദ്ഘാടനം അടൂർപ്രകാശ്.എം.പി നിർവഹിച്ചു.മഹിളാകോൺഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡന്റ് ജെ.ഫസീല അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ,മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി,കട്ടയ്ക്കോട് തങ്കച്ചൻ,എൽ.രാജേന്ദ്രൻ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിജു,റിജു,മിനി,ഷാമില,കല,മാഹീൻ,എന്നിവർ സംസാരിച്ചു.