കാട്ടാക്കട:ലോക്ക് ഡൗൺ മറവിൽ ചാരായ വിൽപ്പന നടത്തിയയാൾ അറസ്റ്റിൽ.കാട്ടാക്കട മുല്ലശ്ശേരി മേലെ പുത്തൻവീട്ടിൽ ജോഷി(47)നെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്തത്. തൂങ്ങാംപാറ മാവുവിള ഭാഗത്തുനിന്ന് കച്ചവടത്തിനായി കൊണ്ടുവന്ന 3 ലിറ്റർ ചാരായം ഇയാളിൽ നിന്ന് കണ്ടെടുത്തു. കാട്ടാക്കട ഇൻസ്പെക്ടർ ബിജുകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ ഗംഗാപ്രസാദ്,ശ്രീജിത്ത് ജനാർദ്ദനൻ,സിവിൽ പൊലീസ് ഓഫീസർമാരായ ജിജു,സജിമോൻ,ജയകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.