കോവളം: നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചന് കോവളം ലയൺസ് ക്ളബ് ഭക്ഷ്യധാന്യങ്ങൾ കൈമാറി. ഇതിന് പുറമെ കൊക്കകോള കമ്പനിയുമായി സഹകരിച്ച് 240 ബോട്ടിൽ സോഫ്റ്റ് ഡ്രിംഗ്‌സുകളും നിർദ്ധനർക്ക് സാമ്പത്തിക സഹായവും നൽകി. സോൺ ചെയർപേഴ്‌സൺ കോവളം ടി.എൻ. സുരേഷ്, ഡിസ്ട്രിക്ട് ചെയർപേഴ്‌സൺ കോവളം മോഹനൻ, ഭാരവാഹികളായ ഇ. അനിൽകുമാർ, ബി. ശ്രീകുമാർ, രാജേഷ് എസ്.എസ്, എ. റഹിം, ജോതികുമാർ, എം.എസ്. ജയചന്ദ്രൻ, ജയൻ, ഡോ. ഉണ്ണികൃഷ്ണൻ, ആർ. ജയകുമാർ, അജന്തകുമാർ, ഇ. റഹിം എന്നിവർ പങ്കെടുത്തു.