child

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് സ്‌നേഹ സംഭാവനകളുമായി സന്നദ്ധ പ്രവർത്തകർ. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്നർ വീൽ ക്ലബ് ഒഫ് ട്രിവാൻഡ്രം സബർബാൻ ഡിസ്ട്രിക്റ്റ് - 321 എന്ന സംഘടനയാണ് സമിതിയിലെ അന്തേവാസികളായ കുട്ടികൾക്ക് പാൽപ്പൊടി, വസ്ത്രങ്ങൾ, കിടക്കകൾ, വിവിധയിനം പോഷകാഹാരങ്ങൾ തുടങ്ങി അര ലക്ഷത്തോളം രൂപ വിലയുള്ള അവശ്യ സാധനങ്ങൾ എത്തിച്ചത്. സംഘടനാപ്രസിഡന്റ് രാജലക്ഷ്മി, സെക്രട്ടറി സ്വപ്ന വേണുഗോപാൽ, ഡോ.പ്രീത എന്നിവരുടെ നേതൃത്വത്തിൽ എത്തിച്ച സാധനങ്ങൾ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ .ജെ.എസ്, ട്രഷറർ ആർ.രാജു എന്നിവർ ഏറ്റുവാങ്ങി.