പാറശാല:കാർഷിക മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം പാറശാല ഏരിയ കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പാറശാല,കാരോട്, ചെങ്കൽ,ധനുവച്ചപുരം,പരശുവയ്ക്കലിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഏരിയ പ്രസിഡന്റ് ജെ.ശ്രീകുമാറും,ധനുവച്ചപുരത്ത് സംസ്ഥാന കമ്മറ്റി അംഗം സ്യുരാജാദേവിയും,ചെങ്കലിൽ ആർ.വിൻസെന്റും,കാരോടിൽ ഏര്യാ ജോയിന്റ് സെക്രട്ടറി കുന്നിയോട് രാമചന്ദ്രനും ഉദ്‌ഘാടനം ചെയ്തു.