തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നടൻ വിജയ് 10 ലക്ഷം രൂപ നൽകും.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാൻ സിനിമാ പ്രവർത്തകർ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നൽകി. കൂടാതെ കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, പോണ്ടിച്ചേരി സർക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകി.