കഴക്കൂട്ടം: അടിയന്തര ചികിത്സയാവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലേക്ക് സൗജന്യ യാത്രയും ന്യായവിലയ്ക്ക് മരുന്നുകൾ വീട്ടിൽ എത്തിക്കുകയുമാണ് പള്ളിത്തുറ വാർഡ് കൗൺസിൽ പ്രതിഭ ജയകുമാർ. വാർഡിലെ ഹൃദ്രോഗികൾക്കും, കാൻസർ, വൃക്ക രോഗികളുടെയും യാത്രാ ബുദ്ധിമുട്ടിലായതോടെയാണ് കൗൺസിലറുടെ ഇടപെടൽ. ഇതോടൊപ്പം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലെയും ടെക്നോപാർക്കിലെയും ഓട്ടോറിക്ഷ, ലോട്ടറി തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നു. സഞ്ചരിക്കുന്ന പച്ചക്കറി വണ്ടിയും വാർഡിൽ സജ്ജമാക്കി.