ddd

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ പ്രവർത്തകർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതിക്ക് തുടക്കമായി. മന്ത്രി എ.സി. മൊയ്തീന്റെ ചേമ്പറിൽ സംഘടിപ്പിച്ച ചടങ്ങിൽ കണ്ണമ്മൂല വാർഡിലെ അനുഗ്രഹ അയൽക്കൂട്ടത്തിന് കടകംപള്ളി സഹകരണ ബാങ്ക് അനുവദിച്ച ഒരു ലക്ഷം രൂപയും പാപ്പനംകോട് ആരാധന അയൽക്കൂട്ടത്തിന് കനറാ ബാങ്കിൽ നിന്ന് അനുവദിച്ച 70,000 രൂപയും മന്ത്രി വിതരണം ചെയ്തു.
സംസ്ഥാനത്തൊട്ടാകെ 35 ലക്ഷം പേർക്ക് ഈ വായ്പ ലഭിക്കും.തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, സഹകരണ സംഘം രജിസ്ട്രാർ എ. അലക്സാൻഡർ, കനറാ ബാങ്ക് ജനറൽ മാനേജർ എൻ. അജിത് കൃഷ്ണൻ, സഹകരണ സംഘം അഡിഷണൽ രജിസ്ട്രാർ കെ. സജാദ്, കടകംപള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി.ആർ. അനിൽ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ഡോ. കെ.ആർ. ഷൈജു തുടങ്ങിയവർ പങ്കെടുത്തു.