തിരുവനന്തപുരം: പെരുമ്പടവത്തിന്റെ 'ഒരു സങ്കീർത്തനം പോലെ' യുടെ നൂറ്റിപതിനഞ്ചാം പതിപ്പ് ലോക പുസ്തക ദിനമായ ഇന്ന് പുറത്തിറങ്ങും. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിറ്റു പോയതിന്റെ റെക്കാഡ് സ്വന്തമാക്കിയ നോവലിന്റെ പുതിയ പതിപ്പിന്റെ പ്രകാശനത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ ചടങ്ങുകളൊന്നും വേണ്ടെന്ന് പെരുമ്പടവം ശ്രീധരനും പ്രസാധകൻ ആശ്രാമം ഭാസിയും തീരുമാനിക്കുകയായിരുന്നു. ഇതുവരെ രണ്ടു ലക്ഷത്തിലേറെ കോപ്പികൾ വിറ്റു പോയി.