ചിറയിൻകീഴ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ധനസഹായമായി 1000 രൂപ നൽകുന്നതിന്റെ സംസ്ഥാനതല ധനസഹായ വിതരണോദ്ഘാടനം കയർ അപ്പെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ ചിറയിൻകീഴ് പുളിയാണിക്കൽ ലക്ഷംവീട്ടിൽ ബേബിക്ക് നൽകി നിർവഹിച്ചു.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷ്,കയർഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ,കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ അഞ്ചുതെങ്ങ് സുരേന്ദ്രൻ,അശോകൻ,ജില്ലാ റീജിയണൽ ഓഫീസർ ഉഷാകുമാരി,ചിറയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വി കനകദാസ്,കയർ വർക്കേഴ് സ് സെന്റർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.മണികണ്ഠൻ, ജി.വ്യാസൻ,കെ.സി.ഇ.യു ജില്ലാ സെക്രട്ടറി വി.വിജയകുമാർ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.സരിത,ബെഫി ജില്ലാ ഭാരവാഹി കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.