ചിറയിൻകീഴ് : വ്യാജ ചാരായം ഉണ്ടാക്കി വില്പന നടത്തിയ പ്രതി പൊലീസ് പിടിയിലായി. പെരുങ്ങുഴി കുഴിയം ആറാട്ടുകടവ് വയൽത്തിട്ട വീട്ടിൽ ബാബുവിനെ (65) ആണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെക്കണ്ട് കായലിൽചാടിയ പ്രതിയെ സി.ഐയും സംഘവും കായലിൽച്ചാടി കീഴ്പ്പെടുത്തുകയായിരുന്നു.പെരുങ്ങുഴി ആറാട്ടുകടവിന് സമീപം കായൽ പുറമ്പോക്കിൽവച്ചാണ് ഇയാൾ വ്യാജ ചാരായം നിർമ്മിച്ച് വില്പന നടത്തിയിരുന്നത്. ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്‌.ഐമാരായ വിനീഷ്, നുജുമുദ്ദീൻ, സി.പി.ഒമാരായ ജിനു, വിഷ്ണു, ഹാരിത്ത്, അരുൺ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കായൽ പുറമ്പോക്കിൽനിന്ന് ഇയാളെ പിടികൂടിയത് .