തിരുവനന്തപുരം : ജില്ലയിൽ ഇന്നലെ ലഭിച്ച 59 പരിശോധനാഫലവും നെഗറ്റീവായതോടെ വീണ്ടും ആശ്വാസദിനം. ഇന്നലെ 73 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പുതുതായി 156 പേർ രോഗനിരീക്ഷണത്തിലായി. 149 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ പോസിറ്റീവായ പതിനാറ് പേരിൽ ഒരാളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,309 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 9 പേരെ പ്രവേശിപ്പിച്ചു 9 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 12 പേരും ജനറൽ ആശുപത്രിയിൽ 4 പേരും എസ്.എ.ടി ആശുപത്രിയിൽ 2 പേരും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 5 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ 38 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 47 പേരെ താമസിപ്പിച്ചിട്ടുണ്ട്.
കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവർ -1394
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -1309
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ-38
കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ-47
ഇന്ന് പുതുതായി നിരീക്ഷണത്തിലായവർ -156