തിരുവനന്തപുരം: നഗരപ്രദേശങ്ങളിൽ ലോക്ക് ഡൗൺ വിലക്ക് ലംഘനം നടത്തിയ 133 പേർക്കെതിരെ ഇന്നലെ കേസെടുക്കുകയും 75 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കുലംഘനം നടത്തിയ 124 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരവും അനാവശ്യയാത്ര ചെയ്ത 9 പേർക്കെതിരേയുമാണ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 62 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം ഫോർട്ട്, നേമം, പേട്ട സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ. 56 ഇരുചക്ര വാഹനങ്ങളും 7 ആട്ടോറിക്ഷകളും 9 കാറുകളും 3 ലോറികളുമാണ് പിടിച്ചെടുത്തത്.