പാറശാല: ലോക്ക് ഡൗൺ കാരണം ഉപജീവനത്തിനുള്ള വക കണ്ടെത്താനാകാതെ പ്രതിസന്ധിയിലായ കലാകാരന്മാർക്ക് വിവിധ ക്ഷേമ വകുപ്പുകളിലൂടെ സർക്കാർ അനുവദിച്ച ധനസഹായം ലഭിക്കുന്നതിന് ആൾ കേരള ആർട്ടിസ്റ്റ് ആൻഡ് പെയിന്റേഴ്സ് യൂണിയൻ സൗജന്യമായി സാക്ഷ്യപത്രങ്ങൾ നാകും.അംഗങ്ങളായ തൊഴിലാളികൾക്ക് സംഘടനയുടെ നേതൃത്വത്തിൽ സൗജന്യമായിട്ടാണ് തൊഴിൽ പരിചയ സാക്ഷ്യപത്രം നൽകുന്നതെന്ന് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ്‌ സൈജു കുളത്രക്കാട്, ജനറൽ സെക്രട്ടറി പി.സി.ബാബു എന്നിവർ അറിയിച്ചു.