കിളിമാനൂർ :ലോക്ക് ഡൗണിൽ വിദ്യാർത്ഥികളുടെ സർഗാത്മക രചനകൾക്ക് പ്രോത്സാഹനമേകി ഓൺലൈൻ വാരികയുമായി അദ്ധ്യാപകൻ ശ്രദ്ധ നേടുന്നു. ക്ലാസ് റൂമുകളിലെ പഠനപ്രവർത്തനങ്ങളിലൂടെ കുട്ടികൾ സ്വായത്തമാക്കിയ സാഹിത്യരചനാ അഭിരുചിയും നൈപുണ്യവും നിലനിറുത്താൻ " മിഴി " എന്ന പേരിൽ ഒരു ഓൺലൈൻ ഡിജിറ്റൽ വാരിക പ്രസിദ്ധീകരിക്കുകയാണ് വാമനപുരം ദേവസ്വം ബോർഡ് ഹൈസ്കൂളിലെ യു.പി വിഭാഗം അദ്ധ്യാപകനും ചെറുകഥാകൃത്തുമായ സജി കിളിമാനൂർ. തന്റെ സ്കൂളിലെ കുട്ടികൾക്കൊപ്പം ഇതര വിദ്യാലയങ്ങളിലെ കുട്ടികളുടെ രചനകളും പ്രസിദ്ധീകരിക്കും. ആദ്യ ലക്കം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ വിവിധ സ്കൂളുകളിൽ നിന്നുമായി നൂറോളം രചനകളാണ് അദ്ധ്യാപകരും രക്ഷിതാക്കളും

വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സ്കൂളിൽ തയ്യാറാക്കിയ പച്ചക്കറിത്തോട്ടം ലോക്ക് ഡൗൺ കാലത്ത് നശിച്ചു പോകാതെ പരിചരിക്കാനായി ദിനവും രാവിലെ 6ന് സ്കൂളിലെത്തി 9 വരെ പി.ടി.എ ഭാരവാഹികൾക്കൊപ്പം പണിയെടുക്കുന്ന ഇദ്ദേഹം തന്റെ വീട്ടിലെ കൃഷിത്തോട്ടത്തിലെ പരിചരണത്തിനും ശേഷമാണ് വാരികയിലേക്ക് വരുന്ന രചനകൾ തിരഞ്ഞെടുക്കുന്നതും അവ ടൈപ്പ് ചെയ്ത് ഡിസൈൻ ചെയ്യുന്നതും. നവ മാദ്ധ്യമങ്ങളിലും ആനുകാലികങ്ങളിലുമായി പ്രസിദ്ധീകരിച്ചവയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ ഉൾപ്പെടുത്തി സഹയാത്ര എന്ന കഥാസമാഹാരവും ചരിത്രത്തിലെ കൗതുകങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്കായി തയ്യാറാക്കുന്ന ഒരു വൈജ്ഞാനിക ഗ്രന്ഥവും ജൂൺ മാസത്തിൽ പ്രകാശനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഭാര്യ സിന്ധു മോൾ, മക്കളായ ഗോവിന്ദ് സജി, ദേവിക ലക്ഷ്മി എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്.