തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ക്ക് മാസം 92,423 രൂപയാണ് ഇപ്പോള്‍ ശമ്പളമായി കിട്ടുന്നത്. 30 ശതമാനം സാലറി കട്ട് പ്രഖ്യാപിച്ചതോടെ ഇതില്‍ 27,726 രൂപ കുറവുവരും. മന്ത്രിമാര്‍ ഇതിനകം ഒരുലക്ഷം രൂപ വീതം ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിട്ടുണ്ട്. ഇതിനുപുറമേയാണ് ശമ്പളം കുറയ്ക്കുന്നത്.
യാത്രപ്പടി ഒഴികെ 50,000 രൂപയാണ് എം.എല്‍.എ.മാരുടെ വേതനം. പ്രളയകാലത്ത് ഒരുമാസത്തെ വേതനം എന്ന നിലയില്‍ ആ തുകയാണ് എം.എല്‍എ.മാര്‍ സംഭാവന ചെയ്തത്. അതിന്റെ 30 ശതമാനം കണക്കാക്കിയാല്‍ 15,000 രൂപയാണ് എം.എൽ.എമാർക്ക് കുറയുക. മന്ത്രിമാരുടെയും എം.പി.മാരുടെയും ശമ്പളത്തിന്റെ 30 ശതമാനം കേന്ദ്രവും കുറച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളും ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരുവിഹിതം രണ്ടും മൂന്നും മാസത്തേക്ക് നീട്ടിവെച്ചിട്ടുണ്ട്. കേന്ദ്രവകുപ്പുകളിലും ഒരു ദിവസത്തെ ശമ്പളം വീതം 12 മാസം പിടിക്കുന്നുണ്ട്. ഇതേ മാതൃക തന്നെയാണ് കേരളവും സ്വീകരിച്ചിരിക്കുന്നത്. യാത്രപ്പടി 20,000 ഒഴിച്ച് നിർത്തിയാൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം ഇങ്ങനെയാണ്.
മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം 2000 രൂപ
ഡി.എ 33,423 രൂപ
യാത്രാപ്പടി 17,000 രൂപ
മണ്ഡലം അലവന്‍സ് 40,000 രൂപ
ആകെ 92,423 രൂപ
കുറയുന്നത് 27,726 രൂപ
എം.എൽ.എമാരുടെ അടിസ്ഥാന ശമ്പളം 2000 രൂപ
മണ്ഡലം അലവന്‍സ് 25,000 രൂപ
ടെലിഫോണ്‍ അലവന്‍സ് 11,000 രൂപ
ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപ
മറ്റ സ്വകാര്യ ചെലവുകള്‍ 8000 രൂപ
ആകെ 50,000 രൂപ
കുറയുന്നത് 15,000 രൂപ