തിരുവനന്തപുരം: സമൂഹ വ്യാപനമുണ്ടായോ എന്നറിയാൻ സംസ്ഥാനത്ത് റാൻഡം പി. സി. ആർ പരിശോധന തുടങ്ങി. സമൂഹത്തെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചാണ് പരിശോധന നടത്തുക. ആരോഗ്യ പ്രവർത്തകർ, ശ്വാസകോശ രോഗങ്ങളുമായി ചികിത്സ തേടുന്നവർ, ഹോട്ട്സ്പോട്ട് മേഖലകളിലുള്ളവർ, പൊലീസ്, അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവരിൽ പരിശോധന നടത്തും.
കൊവിഡിന്റെ ലക്ഷങ്ങളില്ലാത്തവർക്കും കൂടുതലായി രോഗം സ്ഥിരീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റാൻഡം പി. സി. ആർ പരിശോധന നടപ്പാക്കുന്നത്. നേരത്തേ കണ്ണൂരിൽ പരീക്ഷിച്ച പരിശോധന രീതി മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കുകയായിരുന്നു. ഡി.എം.ഒ മാരാണ് പരിശോധനയ്ക്ക് നടത്തുന്നത്.