വാഷിംഗ്ടൺ: രാജ്യത്ത് ഇൻഫ്ളുവൻസ സീസൺ ആരംഭിക്കുന്നതിനാൽ അമേരിക്കയിലെ രണ്ടാം ഘട്ട കൊവിഡ് കൂടുതൽ വിനാശകരമായിരിക്കുമെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. വരും മാസങ്ങളിൽ ഇൻഫ്ളുവൻസ വാക്സിൻ എടുക്കണമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഫ്ളൂ പാൻഡെമിക്കും കൊവിഡ് പകർച്ചവ്യാധിയും ഒരുമിച്ച് നേരിടുക എന്നത് പ്രയാസകരമാണ്. ഞാൻ ഇത് മറ്റുള്ളവരോട് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ അവരത് അവഗണിക്കുകയാണ്, 2009 ൽ യു.എസിൽ പന്നിപ്പനി ബാധിച്ചതിന്റെ ആദ്യ റൗണ്ട് മാർച്ച് മുതൽ ജൂൺ വരെയായിരുന്നു. അതിന്റെ അടുത്ത ഘട്ടം സെപ്തംബർ മുതൽ ഡിസംബർ വരെയും, വീണ്ടും ഡിസംബർ മുതൽ മാർച്ച് വരെയുമായിരുന്നു. അത് കൂടുതൽ അപകടകരമായിരുന്നു.
ഇതുവരെ യു.എസിൽ 8 ദശലക്ഷം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ റിപ്പോർട്ട് അനുസരിച്ച് 44,845 പേർ മരിച്ചു. കൊവിഡ് തടയുന്നതിന് സർക്കാരുകൾ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നുണ്ട്. മറുവശത്ത്, ഫ്ളൂ സീസൺ വരുന്ന അതേ രീതിയിലാണ് വൈറസ് വന്നതെന്ന് റെഡ്ഫീൽഡ് പറയുന്നു. അത് ആരോഗ്യ വ്യവസ്ഥയെ വഷളാക്കും. ഏറ്റവും ഉയർന്ന സമയത്ത് രണ്ട് ഇൻഫ്ളുവൻസ ഉണ്ടായാൽ അവ കൈകാര്യം ചെയ്യുന്നത് ആരോഗ്യസംരക്ഷണ സംവിധാനത്തിന് വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.