lock-down-

വയനാട്: ലോക്ക് ഡൗണിൽ കർശന നിയന്ത്രണം തുടരുന്നതിനിടെ അദ്ധ്യാപിക അതിർത്തി കടന്ന സംഭവം കൽപ്പറ്റ ഡി.വൈ.എസ്.പി അന്വേഷിക്കും. എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയോ എന്ന കാര്യവും അന്വേഷിക്കും. വീഴ്ച വ്യക്തമായാൽ ഉദ്യോഗസ്ഥരെ കേസിൽ പ്രതിചേർക്കും. സംഭവത്തിൽ ചീഫ് സെക്രട്ടറി വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതിർത്തി കടന്ന പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയ്‌ക്കെതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.