നെയ്യാറ്റിൻകര: യൂത്ത് കോൺഗ്രസും ,കെ.എസ്.യു ചേർന്ന് നെയ്യാറ്റിൻകര ആലുംമൂട് ജംഗ്ഷനിൽ സംഘടിപ്പിച്ച ഭക്ഷണ വിതരണം കെ.പി.സി.സി സെക്രട്ടറി ആർ വത്സലൻ ഉദ്ഘാടനം ചെയ്തു.ദളിത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.വി.രതീഷ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ഭാരവാഹികളായ ജോസ് ഫ്രാങ്ക്ളിൻ,അഡ്വ.വിനോദ് സെൻ,ആർ.അജയകുമാർ, നേതാക്കളായ നെയ്യാറ്റിൻകര അജിത്,ടി.വിജയകുമാർ,ഒ.പി.അശോകൻ,വിനീത്,അക്ബർ,അരുൺ സേവ്യർ,ഭരധ്വരാജ്, സെന്തിൽ,അശ്വൻ തുടങ്ങിയവർ പങ്കെടുത്തു.