sonia-gandhi

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തെ നിശിതമായി വിമർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് ആവശ്യത്തിന് ടെസ്റ്റിംഗ് കിറ്റുകളില്ല, ഉള്ളവയ്ക്ക് ഗുണമേന്മയില്ലെന്നുമാണ് സോണിയയുടെ വിമർശനം. അതേസമയം ലോക്ക്ഡൗൺ കൂടുതൽ ബാധിച്ചത് കുടിയേറ്റ തൊഴിലാളികളയാണെന്നും 12 കോടി ആളുകൾക്ക് തൊഴിൽനഷ്ടമുണ്ടായി എന്നും പറഞ്ഞ കോൺഗ്രസ് ഒരോ കുടുംബത്തിനും 7500 രൂപയെങ്കിലും നൽകണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 21,393 ആയി. മഹാരാഷ്ട്രക്ക് പിന്നാലെ ഗുജറാത്തിലും രോഗികളുടെ എണ്ണം കൂടുകയാണ്. ഗുജറാത്തിൽ ഇതുവരെ 95 പേരാണ് മരിച്ചത്. ഡൽഹിയിൽ ഇന്നലെ 92 കേസുകളാണ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 2248 ആയി. 48 പേരാണ് ഇതുവരെ ഡൽഹിയിൽ മരിച്ചത്.