കോവളം: ലോക്ക് ഡൗൺ രണ്ടാം ഘട്ടത്തിലേക്കു കടന്നതോടെ പ്രധാന പരമ്പരാഗത വ്യവസായമായ കയർപിരി, കയർ വ്യവസായ സംഘങ്ങളുടെ പ്രവർത്തനങ്ങളുടെ കുരുക്ക് മുറുകുകയാണ്. ഇതോടെ തുച്ഛമായ ദിവസവരുമാനം കൊണ്ട് ഉപജീവനം നടത്തുന്ന തൊഴിലാളി കുടുംബങ്ങൾ പലതും പട്ടിണിയുടെ പിടിയിലായി. സർക്കാർ നിശ്ചയിച്ച കൂലി ലഭിക്കാത്തത് മൂലം കയർമേഖല കൊവിഡിന് മുമ്പും ഏറെ നിശ്ചലമായിരുന്നു. തൊഴിലാളികളുടെ മിനിമം കൂലി 600 രൂപയായി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ പകുതിപോലും ലഭിക്കാത്ത സ്ഥിതിയാണ്.
പ്രശ്നം ഗുരുതരം
കയർ റാട്ടുകളും കയർ വ്യവസായ സംഘങ്ങളും നിലച്ചതോടെ മുമ്പ് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം പോലും കിട്ടാത്ത അവസ്ഥയാണ്
2015 വരെ തൊഴിലാളികൾക്ക് വിവിധ സഹായങ്ങൾ ലഭിച്ചിരുന്നെങ്കിലും
പിന്നീട് വന്ന സർക്കാർ വർഷം 100 ക്വിന്റൽ കയർ ഉല്പാദിപ്പിക്കുന്ന സംഘങ്ങൾക്ക് മാത്രമേ മാനേജീരിയൽ സബ്സിഡി നൽകാൻ തയ്യാറായിട്ടുള്ളൂ.
ഇപ്പോൾ ആകെ ലഭിക്കുന്നത് വില്പനയുടെ പത്ത് ശതമാനം പ്രൊഡക്ഷൻ മാർക്കറ്റിംഗ് ഇൻസെന്റീവാണ്
ഇതിനു പുറമേ ലോക്ക് ഡൗൺ കൂടി ആയതോടെ കാര്യങ്ങൾ ആകെ തകിടം മറിഞ്ഞു
സർക്കിൾ ഓഫീസുകൾ (ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിന്റെ പരിധിയിൽ)
വർക്കല
കടയ്ക്കാവൂർ
നെയ്യാറ്റിൻകര
ചിറയിൻകീഴ്
കണിയാപുരം
പ്രൈമറി കയർ വ്യവസായ സംഘങ്ങൾ (നെയ്യാറ്റിൻകര സർക്കിളിന്റെ പരിധിയിൽ)
ഇടയാർ
പാച്ചല്ലൂർ
കരിഭാഗം
പനത്തുറ
ഇടവിളാകം
വാഴമുട്ടം
കോവളം
പൂന്തുറ
നേമം
പെരുങ്കടവിള
പൂവച്ചൽ- ആലുംകുഴി
പൂട്ടിപ്പോയവ
പൊഴിയൂർ
പാറശാല എന്നിവിടങ്ങളിലെ സംഘങ്ങൾ
ദിവസ വേതനം 170 രൂപയിൽ താഴെ
കൂലിയും ഇല്ല
മെഷിനറി റാട്ടിൽ 6 കിലോയും പരമ്പരാഗത റാട്ടിൽ 5 കിലോയും ദിവസേന ഉല്പാപാദിക്കുന്ന സംഘങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന കൂലി 350 രൂപയാണ്. എന്നാൽ തൊഴിലാളികളാകട്ടെ ഒരു ദിവസം പണിയെടുക്കുന്നത് മൂന്ന് കിലോയ്ക്ക് താഴെയും. ഇങ്ങനെ നോക്കുമ്പോൾ ഒരാൾക്ക് ലഭിക്കുന്ന ദിവസ വേതനം 170 രൂപയ്ക്ക് താഴെയാണ്. കയർപിരി മേഖലയിൽ യന്ത്രവത്കരണം കൊണ്ടുവന്നെങ്കിലും വ്യവസായത്തിന് ആവശ്യമായ പുരോഗതി ഉണ്ടായില്ല എന്നതും തിരിച്ചടിയായി.