stars

സിനിമാ മേഖലയിലും സാലറി ചലഞ്ച് നടപ്പാക്കണമെന്ന ആവശ്യവുമായി ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന. താരങ്ങൾ പ്രതിഫലം പകുതിയാക്കി കുറയ്ക്കണം എന്നാണ് പ്രധാന ആവശ്യം. സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.

തീയറ്റര്‍ വരുമാനം,ടെലിവിഷന്‍ ചാനല്‍ റൈറ്റ്സ്, എന്നിവയിലെല്ലാം അനിശ്ചിതത്വമുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍മ്മാണ ചെലവ് കുറക്കാതെ സിനിമ മേഖലക്ക് തിരിച്ചുവരാനാകില്ലെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പ്രതിനിധികൾ പറയുന്നത്.

പ്രതിഫലം കുറയ്ക്കണമെന്ന നിര്‍ദ്ദേശത്തോട് അഭിനേതാക്കളുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും സംഘടനകൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോക്ഡൗണിന് ശേഷം എല്ലാ സംഘടനകളും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കും. നിര്‍മ്മാതാക്കളുടെ സംഘടന ഇതിന് മുൻകൈയെടുക്കുമെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി.