നെയ്യാറ്റിൻകര :കേരള പൊലീസ് പെൻഷണേഴ്സ് അസോസയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് കുപ്പിവെള്ളവും പഴക്കുലയും ബിസ്‌കറ്റും നൽകി. ഭാരവാഹികളായ രാധാകൃഷ്ണൻനായർ,പുഷ്പാകരൻ,പരമേശ്വരൻനായർ,സത്യദാസ്,മധുകുമാർ,സുരേഷ്‌കുമാർ, ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
കേരള സ്റ്റേറ്റ് എക്സർവീസ് ലീഗ് നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിന് ആവശ്യമായ അരിയും പലവ്യഞ്ജനങ്ങളും താലൂക്ക് പ്രസിഡന്റ് സി.എം.തമ്പി,സെക്രട്ടറി എം.സെൽവരാജ്,പി.അരുൾ,ജെർമിയാസ് നെറ്റോ, ഗോപാലകൃഷ്ണൻനായർ എന്നവർ ചേർന്ന് നൽകി..